Short Vartha - Malayalam News

ഗാസയില്‍ 25 വര്‍ഷത്തിനുശേഷം ആദ്യമായി പോളിയോബാധ സ്ഥിരീകരിച്ചു

ജോര്‍ദാനിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് വാക്സിനെടുക്കാത്ത പത്തുമാസം പ്രായമുള്ള കുഞ്ഞിന് പോളിയോ കണ്ടെത്തിയത്. മൂന്നുകുട്ടികള്‍ക്ക് പോളിയോ രോഗമുണ്ടെന്ന് സംശയിക്കുന്നുണ്ട്. അവരുടെ സാംപിള്‍ പരിശോധിക്കുകയാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. പതിനൊന്നു മാസത്തോളമായി ഇസ്രയേല്‍-ഹമാസ് യുദ്ധം നടക്കുന്ന ഡെയ്ര് ബലാ, ഖാന്‍ യൂനിസ് തുടങ്ങിയ ഗാസയിലെ ആറിടങ്ങളില്‍നിന്നുശേഖരിച്ച മലിനജല സാംപിളുകളില്‍ പോളിയോ വൈറസ് കണ്ടെത്തിയിരുന്നു.