Short Vartha - Malayalam News

ജീര്‍ണിച്ച 89 മൃതദേഹങ്ങള്‍ ഗസയില്‍ തള്ളി ഇസ്രായേല്‍ സേന

ഖാന്‍ യൂനിസിലെ നാസര്‍ മെഡിക്കല്‍ കോംപ്ലക്സിലാണ് ഇസ്രായേല്‍ സേന 89 മൃതദേഹങ്ങള്‍ കൊണ്ടു വന്ന് തള്ളിയത്. ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമായിരുന്നു മൃതദേഹങ്ങള്‍. ജീവനോടെ ഗസ്സയില്‍ നിന്ന് പിടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തിയതോ കൊന്ന ശേഷം തട്ടിക്കൊണ്ടുപോയ മൃതദേഹങ്ങളോ ആണെന്നാണ് വിലയിരുത്തല്‍. ഗസയിലെ ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസിനെയും പാലസ്തീന്‍ സിവില്‍ ഡിഫന്‍സിനെയുമാണ് ഇസ്രായേല്‍ സേന ഈ മൃതദേഹങ്ങള്‍ ഏല്‍പ്പിച്ചത്.