Short Vartha - Malayalam News

ഗസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 40005 പേരെന്ന് ആരോഗ്യ മന്ത്രാലയം

ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനസംഖ്യയുടെ 1.7 ശതമാനം പേര്‍ ഒക്ടോബര്‍ 7ന് ശേഷം കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍ പറയുന്നത്. മരിച്ചവരില്‍ ഏറെയും കുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളുമാണെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. വലിയ രീതിയിലുള്ള ആള്‍നാശം ഗസയിലുണ്ടായ പശ്ചാത്തലത്തില്‍ വീണ്ടും വടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. CIA ഡയറക്ടര്‍ വില്യം ബേണ്‍സ് അടക്കമുള്ളവര്‍ പങ്കെടുക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ദോഹയില്‍ ആരംഭിച്ചിട്ടുണ്ട്.