Short Vartha - Malayalam News

ഇസ്രായേലിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെയാണ്‌ ഇന്ത്യന്‍ എംബസി പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ജാഗ്രത പാലിക്കാനും അനാവശ്യ യാത്രകള്‍ ഒഴിവാക്കാനുമാണ് എംബസി പൗരന്മാരോട് നിര്‍ദേശിച്ചത്. പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്നും എബസി എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.