Short Vartha - Malayalam News

ഖാന്‍ യൂനിസിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

ഖാന്‍ യൂനിസിലെ അല്‍-മവാസി അഭയാര്‍ത്ഥി ക്യാമ്പിന് നേരെയാണ് ഇസ്രായേല്‍ ബോംബാക്രമണം നടത്തിയത്. ക്യാമ്പില്‍ ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പുലര്‍ച്ചെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. അല്‍-മവാസി മേഖലയിലെ 20 ഓളം ടെന്റുകള്‍ തകരുകയും ക്യാമ്പിനുള്ളില്‍ 30 അടി താഴ്ചയുള്ള വന്‍ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു.