Short Vartha - Malayalam News

കോപ്പ അമേരിക്ക: കാനഡയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ഉറുഗ്വായ്

ആവേശം നീണ്ടുനിന്ന ലൂസേഴ്‌സ് ഫൈനലില്‍ നിശ്ചിതസമയത്ത് ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതമടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. കാനഡക്കായി ജോനാഥന്‍ ഡേവിഡും ഉറുഗ്വായിക്കായി വാല്‍വെര്‍ഡെയും ആദ്യ കിക്ക് ഗോളാക്കി. കാനഡയുടെ മുന്നേറ്റത്തോടെയാണ് കളിയുടെ ആദ്യ പകുതി തുടങ്ങിയത്. കാനഡക്കായി മൂന്നാം കിക്കെടുത്ത കോനയുടെ ദുര്‍ബലമായൊരു ഷോട്ട് ഉറുഗ്വായ് ഗോളി തടഞ്ഞിടുകയായിരുന്നു.