Short Vartha - Malayalam News

യൂറോ കപ്പ് ഫൈനൽ 15ന്

യൂറോപ്യൻ ഫുട്‌ബോളിലെ രാജാക്കന്മാരെ അറിയാൻ ഇനി രണ്ട് ദിവസം കൂടി. ബെർലിനിലെ ഒളിംപ്യാസ്റ്റേഡിയനിൽ ഇന്ത്യൻ സമയം അർധരാത്രി 12:30ന് നടക്കുന്ന കലാശപ്പോരിൽ സ്പെയിനും ഇംഗ്ലണ്ടും തമ്മിലാണ് ഏറ്റുമുട്ടുക. ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും വിജയിച്ചാണ് സ്പെയിൻ ഫൈനലിൽ എത്തിയത്. മികച്ച യുവ താരങ്ങളാണ് സ്പെയിനിന്റെ കരുത്ത്. മൂന്ന് ജയവും മൂന്ന് സമനിലയും വഴങ്ങിയാണ് ഇംഗ്ലണ്ടിന്റെ ഫൈനൽ പ്രവേശനം. ഇംഗ്ലണ്ടന്റെ തുടർച്ചയായ രണ്ടാം യൂറോ കപ്പ് ഫൈനലാണിത്. കഴിഞ്ഞ തവണ ഫൈനലിൽ ഇറ്റലിയോട് പെനാൽറ്റി ഷൂട്ട്ഔട്ടിലാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. യൂറോയില്‍ ഇത് മൂന്നാം തവണയാണ് ഇരു ടീമും നേര്‍ക്കുനേര്‍ പോരിനിറങ്ങാനൊരുങ്ങുന്നത്.