Short Vartha - Malayalam News

യൂറോ കപ്പ്: പോര്‍ച്ചുഗലിനെ അട്ടിമറിച്ച് ജോര്‍ജിയ പ്രീ ക്വാര്‍ട്ടറില്‍

യൂറോ കപ്പില്‍ ഗ്രൂപ്പ് Fല്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ജോര്‍ജിയ വിജയം സ്വന്തമാക്കിയത്. ക്വാരത്സ്‌ഖെലി, മിക്കോട്ടഡ്‌സെ എന്നിവരാണ് ജോര്‍ജിയക്കായി ഗോള്‍ നേടി കൊടുത്തത്. ആദ്യ യൂറോ കപ്പില്‍ തന്നെ നാല് പോയിന്റുമായാണ് ജോര്‍ജിയ പ്രീ ക്വാര്‍ട്ടറിലെത്തിയത്. അതേസമയം മത്സരത്തില്‍ തോറ്റെങ്കിലും ആറ് പോയിന്റുമായി F ഗ്രൂപ്പ് ചാമ്പ്യന്മാരായ പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടറിലുണ്ട്. മറ്റൊരു മത്സരത്തില്‍ ചെക്ക് റിപബ്ലിക്കിനെ 2-1ന് കീഴടക്കി തുര്‍ക്കി രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.