Short Vartha - Malayalam News

യൂറോ കപ്പ്; തുര്‍ക്കിയെ പരാജയപ്പെടുത്തി നെതര്‍ലന്‍ഡ്സ് സെമിയില്‍

ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് നെതര്‍ലന്‍ഡ്സിന്റെ വിജയം. അവസാനമിനിറ്റുകളിലായിരുന്നു നെതര്‍ലന്‍ഡ്സിന്റെ ഇരട്ട ഗോള്‍. 35-ാം മിനിറ്റില്‍ സാമത്ത് അകയ്ഡിനാണ് തുര്‍ക്കിയ്ക്കായി ഗോളടിച്ചത്. 70-ാം മിനിറ്റില്‍ സ്റ്റീഫന്‍ ഡി വ്രിജിന്റെ ഗോളും 76-ാം മിനിറ്റില്‍ തുര്‍ക്കി താരം മെര്‍ട് മുള്‍ഡറുടെ സെല്‍ഫ് ഗോളുമാണ് നെതര്‍ലന്‍ഡ്സിനെ മുന്നിലെത്തിച്ചത്. സെമിയില്‍ ഇംഗ്ലണ്ടാണ് നെതര്‍ഡലന്‍ഡ്സിന്റെ എതിരാളികള്‍.