Short Vartha - Malayalam News

യൂറോ കപ്പ്: ഫ്രാന്‍സിനെ സമനിലയില്‍ തളച്ച് പോളണ്ട്

യൂറോ കപ്പ് ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ ഫ്രാന്‍സിനെ സമനിലയില്‍ തളച്ച് (1-1) പോളണ്ട് മടങ്ങി. ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയും പോളണ്ട് ക്യാപ്റ്റന്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയും പെനാല്‍റ്റിയിലുടെയാണ് ഗോള്‍ നേടിയത്. സമനിലയോടെ ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ കടന്നു. മറ്റൊരു മത്സരത്തില്‍ ഓസ്ട്രിയ നെതര്‍ലന്‍ഡ്‌സിനെ 3-2 എന്ന സ്‌കോറില്‍ തകര്‍ത്തു പ്രീക്വാര്‍ട്ടറില്‍ കടന്നു.