Short Vartha - Malayalam News

കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി അര്‍ജന്റീന

ഫൈനലില്‍ കൊളംബിയയെ വീഴ്ത്തിയാണ് അര്‍ജന്റീന കിരീടം നിലനിര്‍ത്തിയത്. മത്സരത്തിനിടെ പരിക്കേറ്റ് മടങ്ങിയ മെസിക്ക് പകരക്കാരനായി എത്തിയ ലൗട്ടാരോ മാര്‍ട്ടിനസിന്റെ ഗോളാണ് ടീമിനെ തുണച്ചത്. 90 മിനുറ്റുകള്‍ക്ക് ശേഷമുള്ള എക്സ്ട്രാടൈമില്‍ നേടിയ ലൗട്ടാരോ മാര്‍ട്ടിനസിന്റെ ഏക ഗോളിലൂടെയാണ് അര്‍ജന്റീന കിരീടം ചൂടിയത്. അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം കോപ്പ കിരീടമാണിത്.