Short Vartha - Malayalam News

കോപ്പ അമേരിക്ക: ഉറുഗ്വെയെ വീഴ്ത്തി കൊളംബിയ ഫൈനലില്‍

ഉറുഗ്വെയെ എതിരില്ലാത്ത ഒറ്റ ഗോളിന് വീഴ്ത്തിയാണ് കൊളംബിയ ഫൈനലിലേക്ക് പ്രവേശിച്ചത്. 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊളംബിയ കോപ്പ അമേരിക്കയുടെ ഫൈനലിലെത്തുന്ന എന്ന പ്രത്യേകത കൂടിയുണ്ട്. കളിയുടെ 39ാം മിനിറ്റില്‍ ജെഫേഴ്സന്‍ ലെര്‍മയാണ് കൊളംബിയയ്ക്കായി വിജയ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ പത്ത് പേരായി ചുരുങ്ങിയിട്ടും കൊളംബിയന്‍ പ്രതിരോധം തകര്‍ക്കാന്‍ ഉറുഗ്വെയ്ക്ക് സാധിച്ചില്ല. ഫൈനലില്‍ അര്‍ജന്റീനയാണ് കൊളംബിയയുടെ എതിരാളികള്‍.