Short Vartha - Malayalam News

കോപ്പ അമേരിക്ക; കാനഡ സെമിയില്‍

ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ വെനസ്വേലയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് കാനഡ സെമിയില്‍ പ്രവേശിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. വെനസ്വേലന്‍ താരങ്ങളുടെ രണ്ട് കിക്കുകള്‍ തടഞ്ഞ കാനഡ ഗോള്‍കീപ്പര്‍ മാക്സിം ക്രെപാവുവാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ആദ്യമായി കോപ്പ അമേരിക്ക ടൂര്‍ണമെന്റിനെത്തിയ കാനഡ് ആദ്യ ശ്രമത്തില്‍ തന്നെ സെമിയിലെത്തി. സെമിയില്‍ അര്‍ജന്റീനയാണ് കാനഡയുടെ എതിരാളികള്‍.