Short Vartha - Malayalam News

കോപ്പ അമേരിക്ക: ഇക്വഡോറിനെ വീഴ്ത്തി അര്‍ജന്റീന സെമിയില്‍

ഇക്വഡോറിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് അര്‍ജന്റീന സെമയില്‍ പ്രവേശിച്ചത്. നിശ്ചിത സമയത്ത് മത്സരം 1-1 ന് അവസാനിച്ചപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 എന്ന സ്‌കോറിനാണ് അര്‍ജന്റീന വിജയം നേടിയത്. അര്‍ജന്റീനയ്ക്കായി ലിസാന്‍ഡ്രോ മാര്‍ട്ടിനസും ഇക്വഡോറിനായി കെവിന്‍ റോഡ്രിഗസുമാണ് ഗോളുകള്‍ നേടിയത്. ഷൂട്ടൗട്ടിലേക്ക് കടന്നപ്പോള്‍ ആദ്യ കിക്ക് ലയണല്‍ മെസി നഷ്ടപ്പെടുത്തിയെങ്കിലും പിന്നീട് കിക്കെടുത്ത ജൂലിയന്‍ അല്‍വാരസ്, അലക്സിസ് മാക്ക് അലിസ്റ്റര്‍, ഗോണ്‍സാലോ മോണ്ടിയല്‍, നിക്കോളാസ് ഒഡാമെന്‍ഡി എന്നിവര്‍ സെമി ഉറപ്പാക്കുക ആയിരുന്നു.