Short Vartha - Malayalam News

കോപ്പ അമേരിക്ക: ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് കോസ്റ്ററിക്ക

ആദ്യ മത്സരത്തില്‍ തന്നെ മുന്‍ ചാമ്പ്യന്മാരായ ബ്രസീലിന് സമനിലയോടെ മടങ്ങേണ്ടി വന്നു. മത്സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ബ്രസീല്‍ 19 തവണ ഗോള്‍ലക്ഷ്യമാക്കി പന്ത് പായിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കോസ്റ്ററിക്കയുടെ ഗോള്‍ കീപ്പര്‍ പാട്രിക് സെക്വേറയുടെ തകര്‍പ്പന്‍ സേവുകളാണ് ബ്രസീലിന് ഗോള്‍ നിഷേധിച്ചത്. കോസ്റ്ററിക്ക രണ്ടു തവണ മാത്രമാണ് ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി പന്ത് പായിച്ചത്.