Short Vartha - Malayalam News

കോപ്പ അമേരിക്ക; പരാഗ്വയെ തകര്‍ത്ത് ബ്രസീല്‍

കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ഡി മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്രസീല്‍ പരാഗ്വയെ പരാജയപ്പെടുത്തിയത്. ബ്രസീലിന്റെ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ രണ്ട് ഗോളുകള്‍ നേടി. സാവിയോ, ലൂക്കാസ് പക്വേറ്റ എന്നിവരാണ് ബ്രസീലിനായി വല കുലുക്കിയ മറ്റ് താരങ്ങള്‍. മറ്റൊരു മത്സരത്തില്‍ കരുത്തരായ കൊളംബിയ കോസ്റ്ററിക്കയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തകര്‍ത്തു. ലൂയിസ് ഡയസ്, ഡേവിസന്‍സന്‍ സാഞ്ചസ്, ജോണ്‍ കോര്‍ഡോബ എന്നിവരാണ് കൊളംബിയയ്ക്കായി ഗോള്‍ നേടിയത്.