Short Vartha - Malayalam News

ഇന്ത്യയിലെ വോട്ടിങ് മെഷീനുകൾ ബ്ലാക്ക് ബോക്സിന് സമാനം: രാഹുൽ ഗാന്ധി

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ (EVM) കുറിച്ച് ഇലോൺ മസ്ക് പങ്കുവെച്ച ആശങ്കയെ പിന്തുണച്ച് രാഹുൽ ഗാന്ധി. ഇന്ത്യയിലെ വോട്ടെണ്ണൽ യന്ത്രങ്ങൾ ആരെയും പരിശോധിക്കാൻ അനുവദിക്കാത്ത 'ബ്ലാക്ക് ബോക്സുകളാണ്' എന്നാണ് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി പറഞ്ഞത്. ഇത് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വളരെ ഗൗരവതരമായി ഉന്നയിക്കപ്പെടേണ്ട ഒന്നാണെന്നും രാഹുൽ പറഞ്ഞു. EVM ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും അത് ഒഴിവാക്കണം എന്നുമാണ് ഇലോൺ മസ്ക് പറഞ്ഞത്. EVM ഉപയോഗിച്ച് നടന്ന പോർട്ടോ റിക്കോയിലെ തിരഞ്ഞെടുപ്പിൽ കൃത്രിമത്വം നടന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മസ്കിന്റെ പ്രതികരണം.