Short Vartha - Malayalam News

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിന്ന് വയനാട് കരകയറുന്നു: രാഹുൽ ഗാന്ധി

വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടൽ ദുരന്തത്തിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ദുരന്തത്തിൽ നിന്ന് വയനാട് കരകയറുകയാണെന്ന് പറഞ്ഞു. മഴ മാറിയാല്‍ വിനോദസഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കണമെന്നും എല്ലാ വിഭാഗത്തിലുള്ള ആളുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായത് സന്തോഷകരമായ കാര്യമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി ഓൺലൈനായി ചേർന്ന യോഗത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.