Short Vartha - Malayalam News

ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പ്; രാഹുല്‍ ഗാന്ധി ഇന്ന് രണ്ട് പ്രചാരണ റാലികളില്‍ പങ്കെടുക്കും

10 വര്‍ഷങ്ങള്‍ക്ക് ശേഷം സെപ്റ്റംബര്‍ 18ന് ജമ്മുകശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. പ്രചാരണത്തിന്റെ ഭാഗമായി ജമ്മുവിലെത്തുന്ന രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ വികാര്‍ റസൂല്‍ വാനിയുടെയും ഗാമിറിന്റെയും തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും. ദൂരു നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയാണ് ഗാമിര്‍. റംബാന്‍ ജില്ലയിലെ സംഗല്‍ദാനിലാണ് വികാര്‍ റസൂല്‍ വാനിയുടെ തിരഞ്ഞെടുപ്പ് റാലി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഭരത്സിങ് സോളങ്കി, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ താരിഖ് ഹമീദ് കര്‍റ എന്നിവര്‍ രാഹുലിനൊപ്പം പങ്കെടുക്കും.