Short Vartha - Malayalam News

വയനാടിന്റെ പുനരധിവാസ ഫണ്ടിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കി രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസിന്റെ വയനാട് പുനരധിവാസ ഫണ്ടിലേക്കാണ് വയനാട് മുന്‍ MPയും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി തന്റെ ഒരു മാസത്തെ ശമ്പളമായ 2.30 ലക്ഷം രൂപ സംഭാവന ചെയ്തത്. എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സകലതും നശിപ്പിച്ച ഒരു ദുരന്തം അനുഭവിച്ചു നില്‍ക്കുകയാണ് വയനാട്ടിലെ നമ്മുടെ സഹോദരന്മാരും സഹോദരിമാരും. അവര്‍ക്കുണ്ടായ സങ്കല്‍പിക്കാന്‍ പോലുമാകാത്ത നഷ്ടങ്ങളില്‍നിന്ന് അവര്‍ മോചിതരാകാന്‍ നമ്മുടെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.