Short Vartha - Malayalam News

രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കണം; BJP നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഡൽഹി ഹൈക്കോടതിയിൽ

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് BJP നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. ബ്രിട്ടനില്‍ ഒരു സ്ഥാപനം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കമ്പനികാര്യ മന്ത്രാലയത്തിന് നല്‍കിയ അപേക്ഷയിലും 2009ൽ കമ്പനി പിരിച്ചുവിടാൻ നൽകിയ അപേക്ഷയിലും രാഹുൽ ബ്രിട്ടീഷ് പൗരനാണെന്നാണ് പറയുന്നത്. ഇത് ഇന്ത്യൻ പൗരത്വ നിയമത്തിന്‍റെ ലംഘനമാണെന്ന് സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചു. 2019 ഏപ്രിൽ 29ന് സംഭവത്തിൽ വ്യക്തത തേടി ആഭ്യന്തര മന്ത്രാലയം രാഹുൽ ഗാന്ധിക്ക് കത്തയച്ചിരുന്നുവെന്നും അഞ്ചു വർഷം കഴിഞ്ഞിട്ടും ഇതിനു മറുപടി ലഭിച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.