Short Vartha - Malayalam News

ലാറ്ററല്‍ എന്‍ട്രി നിയമനത്തിനെതിരെ രാഹുല്‍ ഗാന്ധി

ജീവനക്കാരെ UPSCക്ക് പകരം RSS വഴി നിയമിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഉദ്യോഗസ്ഥരെ സ്വകാര്യമേഖലയില്‍നിന്ന് ലാറ്ററല്‍ എന്‍ട്രി വഴി നിയമിക്കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇത് ഭരണഘടനയ്ക്ക് നേരെയുള്ള അതിക്രമമാണെന്നും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി പറഞ്ഞു. ഇത് പിന്നാക്കക്കാരെ ഉന്നതസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ അകറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.