Short Vartha - Malayalam News

ISROയുടെ വമ്പന്‍ ബഹിരാകാശ പര്യവേഷണ ദൗത്യങ്ങള്‍ക്ക് കേന്ദ്രത്തിന്റെ അനുമതി

ചന്ദ്രയാന്‍ 4, ശുക്രനിലേക്കുള്ള വീനസ് ഓര്‍ബിറ്റര്‍ എന്നീ ദൗത്യങ്ങളടക്കമുള്ള വമ്പന്‍ പദ്ധതികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഗഗന്‍യാന്‍ ദൗത്യങ്ങളുടെ അടുത്ത ഘട്ടത്തിനും അനുമതി നല്‍കിയിട്ടുണ്ട്. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ചന്ദ്രയാന്‍ 4 തുടങ്ങിയ പദ്ധതികള്‍ക്ക് അനുമതി നല്‍കിയത്. ചന്ദ്രനില്‍ നിന്ന് കല്ലും മണ്ണും തിരികെ ഭൂമിയിലെത്തിക്കുകയാണ് ചന്ദ്രയാന്‍ 4ന്റെ ലക്ഷ്യം.