Short Vartha - Malayalam News

ഏകീകൃത പെന്‍ഷന്‍ പദ്ധതിക്ക് അംഗീകാരം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉറപ്പായ പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, മിനിമം പെന്‍ഷന്‍ എന്നിവ ലഭിക്കുന്ന ഏകീകൃത പെന്‍ഷന്‍ സ്‌കീം കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. 2025 ഏപ്രില്‍ 1 മുതല്‍ പുതിയ പെന്‍ഷന്‍ പദ്ധതി നിലവില്‍ വരും. 25 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് കഴിഞ്ഞ 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷനാണ് ഈ പദ്ധതിയിലൂടെ ഉറപ്പ് നല്‍കുന്നത്.