Short Vartha - Malayalam News

കൂറുമാറിയ MLAമാര്‍ക്ക് പെന്‍ഷനില്ല; ബില്‍ പാസാക്കി ഹിമാചല്‍ നിയമസഭ

മറ്റ് പാര്‍ട്ടികളിലേക്ക് കൂറുമാറിയ MLAമാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് നിര്‍ത്തലാക്കുന്നതിനുളള പുതിയ ബില്‍ പാസാക്കി ഹിമാചല്‍പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഹിമാചല്‍ പ്രദേശ് ലെജിസ്ലേറ്റീവ് അസംബ്ലി (അംഗങ്ങളുടെ അലവന്‍സുകളും പെന്‍ഷനും) ഭേദഗതി ബില്‍ 2024 എന്ന പേരില്‍ മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖുവാണ് ബില്‍ അവതരിപ്പിച്ചത്. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെട്ട MLA മാര്‍ക്ക് പുതിയ ബില്‍ ബാധകമാകും.