Short Vartha - Malayalam News

കനത്ത മഴ; ഹിമാചല്‍ പ്രദേശില്‍ 128 റോഡുകള്‍ അടച്ചു

ഹിമാചല്‍ പ്രദേശില്‍ ഓഗസ്റ്റ് 16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്തമഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് 128 റോഡുകള്‍ അടച്ചിട്ടു. 44 വൈദ്യുതി, 67 ജലവിതരണ പദ്ധതികള്‍ തടസപ്പെട്ടതായി സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു. ജൂണ്‍ അവസാനവാരം മുതല്‍ ആരംഭിച്ച മഴക്കെടുതിയില്‍ സംസ്ഥാനത്ത് നൂറിലധികം പേര്‍ മരണപ്പെട്ടതായും ഏകദേശം 842 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.