Short Vartha - Malayalam News

മഹാരാഷ്ട്രയില്‍ മഴക്കെടുതിയില്‍ അഞ്ച് പേര്‍ മരിച്ചു

മഹാരാഷ്ട്രയില്‍ കനത്തമഴ തുടരുന്നു. മുംബൈയിലെ അന്ധേരി ഈസ്റ്റില്‍ തുറന്ന ഓടയില്‍ വീണ് സ്ത്രീ മരിച്ചു. റായ്ഗഡ് സ്വദേശിനിയായ യുവതി വെള്ളച്ചാട്ടത്തില്‍ മുങ്ങി മരിക്കുകയും കല്യാണില്‍ ഇടിമിന്നലേറ്റ് മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു. കനത്ത മഴയെത്തുടര്‍ന്ന് മുംബൈയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയില്‍ ഇന്നും മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.