Short Vartha - Malayalam News

കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടി; കളക്ടറും സംഘവും കുടുങ്ങി

കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുന്നതിനിടെ വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടി. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ അടിച്ചി പാറയില്‍ വൈകുന്നേരം 5.45 ഓടെയാണ് അപകടമുണ്ടായത്. ഉരുള്‍പൊട്ടലില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥലം സന്ദര്‍ശിക്കാനെത്തിയ കളക്ടറും സംഘവും അര മണിക്കൂറോളം സ്ഥലത്ത് കുടുങ്ങി. പിന്നീട് രക്ഷാപ്രവര്‍ത്തകരെത്തി ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.