Short Vartha - Malayalam News

മുംബൈയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നവി മുംബൈയിലെ ഷഹബാസ് ഗ്രാമത്തില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൂന്ന് നില കെട്ടിടം തകര്‍ന്നു വീണത്. അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് രണ്ട് പേരെ രക്ഷപെടുത്തി. രണ്ട് പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പോലീസും ഫയര്‍ഫോഴ്സും ദേശീയ ദുരന്ത നിവാരണസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മഹാരാഷ്ട്രയില്‍ കനത്തമഴ തുടരുന്നതിനിടെയാണ് ഈ അപകടമുണ്ടായിരിക്കുന്നത്.