Short Vartha - Malayalam News

മുംബൈയില്‍ കനത്ത മഴ; വെള്ളക്കെട്ട്, ഗതാഗതം തടസപ്പെട്ടു

മുംബൈയില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നഗരത്തില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. ചെമ്പൂര്‍, പി ഡി മെല്ലോ റോഡ്, എപിഎംസി മാര്‍ക്കറ്റ്, ടര്‍ബെ മാഫ്കോ മാര്‍ക്കറ്റ്, കിംഗ്‌സ് സര്‍ക്കിള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ്‌ വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്തത്. ഈ പ്രദേശങ്ങളില്‍ ഗതാഗതം തടസപ്പെട്ടു.