Short Vartha - Malayalam News

മുംബൈയില്‍ കനത്തമഴ തുടരുന്നു; സ്‌കൂളുകള്‍ക്ക് അവധി

ശക്തമായ മഴ സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് മുംബൈയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുംബൈ, താനെ, നവി മുംബൈ, പന്‍വേല്‍, പൂനൈ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്കും ജൂനിയര്‍ കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. മുംബൈയിലെ ചില പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം ആറ് മണിക്കൂറിനുള്ളില്‍ 300 മില്ലിമീറ്ററിലധികം മഴ ലഭിച്ചിരുന്നു.