Short Vartha - Malayalam News

മുംബൈയില്‍ 6 മണിക്കൂറില്‍ പെയ്തത് 300 മില്ലിമീറ്റര്‍ മഴ; ട്രെയിനുകള്‍ റദ്ദാക്കി

പുലര്‍ച്ചെ ഒരു മണിക്കും രാവിലെ ഏഴ് മണിക്കും ഇടയിലാണ് 300 മില്ലിമീറ്റര്‍ മഴ പെയ്തത്. കനത്ത മഴയെ തുടര്‍ന്ന റോഡ് ഗതാഗതം തടസ്സപ്പെട്ടു. മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ബോംബെ സര്‍വകലാശാല പരീക്ഷകളും മാറ്റിവെച്ചു. വരുന്ന മൂന്ന് ദിവസം കൂടി മുംബൈ ഉള്‍പ്പെടെ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളപ്പൊക്കം പോലുള്ള സാഹചര്യങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് NDRF അറിയിച്ചു.