Short Vartha - Malayalam News

നൈജീരിയയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണ് 22 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

നോര്‍ത്ത് സെന്‍ട്രല്‍ നൈജീരിയയിലെ പ്ലാറ്റോ സ്റ്റേറ്റിലെ സെന്റ് അക്കാഡമി കോളേജിന്റെ കെട്ടിടമാണ് ഇന്നലെ രാവിലെ ക്ലാസ് നടക്കുന്നതിനിടെ തകര്‍ന്നു വീണത്. അപകടത്തില്‍ 22 കുട്ടികള്‍ മരണപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന 132 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തിയെന്നും മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.