Short Vartha - Malayalam News

സൂറത്തില്‍ ആറുനില കെട്ടിടം തകര്‍ന്ന് വീണു; ഏഴ് മരണം

NDRF ഉള്‍പ്പെടെയുള്ള സംഘം നടത്തിക്കൊണ്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ഏഴുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരാളെ പരുക്കുകളോടെ രക്ഷപെടുത്തിയിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടാവശിഷ്ടങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു ഗാര്‍മെന്റ് ഫാക്ടറി തൊഴിലാളികള്‍ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടം തകര്‍ന്നുവീണത്.