Short Vartha - Malayalam News

കനത്തമഴ, വെള്ളപ്പൊക്കം; ഗുജറാത്തില്‍ 15 മരണം

ഗുജറാത്തില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 15 പേര്‍ മരണപ്പെടുകയും 23,000ത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 14 NDRF സംഘങ്ങളും 22 SDRF സംഘങ്ങളും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. കരകവിഞ്ഞൊഴുകുന്ന നദികളിലും കായലുകളിലും ആരും ഇറങ്ങരുതെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗുജറാത്തിലെ മഴക്കെടുതി സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി സംസാരിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ തേടുകയും ചെയ്തിട്ടുണ്ട്.