Short Vartha - Malayalam News

മഹാരാഷ്ട്രയില്‍ കനത്ത മഴ; പൂനൈയില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം

കനത്ത മഴയെ തുടര്‍ന്ന് മുംബൈ, പൂനൈ, താനെ എന്നിവിടങ്ങളില്‍ മിക്കയിടത്തും വെള്ളം കയറി. സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പൂനൈയില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എത്തിയത്. ഇതേ തുടര്‍ന്ന് വിവിധയിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ ഇന്ന് കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.