Short Vartha - Malayalam News

ശക്തമായ മഴ; ഉത്തരേന്ത്യയില്‍ വെള്ളപ്പൊക്കം, കനത്ത നാശനഷ്ടം

കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഉത്തരേന്ത്യയില്‍ വ്യാപക നാശനഷ്ടം. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനജീവിതം താറുമാറാക്കി. ഹിമാചല്‍ പ്രദേശില്‍ നാല് ദേശീയ പാതകള്‍ ഉള്‍പ്പെടെ 338 റോഡുകള്‍ അടച്ചു. പല പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. സത്‌ലജ് നദി പലയിടത്തും കരകവിഞ്ഞൊഴുകി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം ഹിമാചലില്‍ ഓഗസ്റ്റ് 1 മുതല്‍ 55 പേരെ കാണാതായിട്ടുണ്ട്.