Short Vartha - Malayalam News

കഞ്ചാവ് കൃഷി നിയമവിധേയമാക്കാനൊരുങ്ങി ഹിമാചല്‍ പ്രദേശ്

കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നതിനുള്ള പ്രമേയം പാസാക്കി ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. ഔഷധ, മെഡിക്കല്‍, വ്യവസായ ആവശ്യങ്ങള്‍ക്കായി നിയന്ത്രിത അളവില്‍ കഞ്ചാവ് കൃഷി ചെയ്യുന്നതിന് അനുമതി നല്‍കുന്നതാണ് പ്രമേയം. റവന്യൂ മന്ത്രി ജഗത് സിങ് നേഗിയാണ് കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള പ്രമേയം പാസാക്കിയത്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും തീരുമാനം ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.