Short Vartha - Malayalam News

ഹിമാചലില്‍ മേഘവിസ്‌ഫോടനം; 20 പേരെ കാണാതായി

ഷിംലയിലെ രാംപുരില്‍ സമേജ് ഖഡിലെ ജലവൈദ്യുത നിലയത്തിന് സമീപമാണ് മേഘവിസ്ഫോടനമുണ്ടായത്. മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ പ്രദേശത്തേക്കുള്ള റോഡ് സംവിധാനം താറുമാറായി. ഷിംലയില്‍നിന്ന് 125 കിലോമീറ്റര്‍ അകലെയുള്ള മണ്ഡിയിലും മേഘവിസ്ഫോടടനം റിപ്പോര്‍ട്ട് ചെയ്തു. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.