Short Vartha - Malayalam News

ഹിമാചല്‍പ്രദേശില്‍ കനത്ത മഴ; മിന്നല്‍പ്രളയവും മണ്ണിടിച്ചിലും

കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഹിമാചല്‍പ്രദേശിലെ കുളു, മണ്ഡി, ഷിംല ജില്ലകളിലെ റോഡ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. 280ലധികം റോഡുകള്‍ അടച്ചു. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതുവരെ 28 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.