Short Vartha - Malayalam News

അർജുന്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന്റെ ഭാര്യ കൃഷ്ണപ്രിയ വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. അർജുന്റെ ഭാര്യക്ക് സഹകരണ ബാങ്കിൽ ജോലി നൽകുമെന്ന് സംസ്ഥാന സർക്കാർ നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സഹകരണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അർജുന്റെ ബന്ധു കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. രക്ഷാദൗത്യത്തിനായി ഡ്രഡ്ജർ എത്തിക്കുമെന്നും ഇതിന് ആവശ്യമായ തുക കർണാടക സർക്കാർ വഹിക്കുമെന്നും സിദ്ധാരാമയ്യ അറിയിച്ചിരുന്നു.