Short Vartha - Malayalam News

മണ്ണിടിച്ചിലും മേഘസ്ഫോടനവും; ഹിമാചല്‍പ്രദേശില്‍ 13 മരണം

മാണ്ഡി, ഷിംല ജില്ലകളില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെയാണ് മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി ഉയര്‍ന്നത്. ജൂലൈ 31ന് രാത്രി കുളുവിലെ നിര്‍മ്മന്ദ്, സൈഞ്ച്, മലാന, മണ്ടിയിലെ പധാര്‍, ഷിംലയിലെ രാംപൂര്‍ സബ്ഡിവിഷന്‍ എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി മേഘവിസ്‌ഫോടനം ഉണ്ടായതിന് പിന്നാലെ 40 ഓളം പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ യന്ത്രങ്ങള്‍, സ്‌നിഫര്‍ ഡോഗ് സ്‌ക്വാഡുകള്‍, ഡ്രോണുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ എത്തിച്ച് ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു.