Short Vartha - Malayalam News

സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 21 വയസ്സായി ഉയര്‍ത്തുന്ന ബില്‍ പാസാക്കി ഹിമാചല്‍ പ്രദേശ്

സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 18 ല്‍ നിന്ന് 21 വയസ്സായി ഉയര്‍ത്തുന്ന ബില്‍ ആണ് നിയമസഭ പാസാക്കിയത്. ലിംഗസമത്വത്തെയും ഉന്നത വിദ്യാഭ്യാസത്തെയും പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി വര്‍ധിപ്പിക്കുന്നതിനുള്ള നിയമനിര്‍മ്മാണം നടത്തുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശെന്നും സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് എന്നും മുന്‍പന്തിയിലാണെന്നും മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് പറഞ്ഞു.