Short Vartha - Malayalam News

മേഘവിസ്‌ഫോടനം; ഹിമാചലില്‍ മരിച്ചവരുടെ എണ്ണം 22 ആയി

ഹിമാചല്‍പ്രദേശിലെ ഷിംല, കുളു, മാണ്ഡി ജില്ലകളിലുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. കാണാതായ 30 ഓളം പേര്‍ക്കായുളള തിരച്ചില്‍ പുരോഗമിക്കുകയാണ്. ജൂലൈ 31നുണ്ടായ മേഘവിസ്‌ഫോടനത്തില്‍ കുളുവിലെ നിര്‍മാന്ദ്, സൈഞ്ച്, മലാന, മാണ്ഡിയിലെ പധര്‍, ഷിംലയിലെ രാംപൂര്‍ എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കമുണ്ടായത്. മേഘവിസ്‌ഫോടനമുണ്ടായ 85 കിലോമീറ്റര്‍ ചുറ്റളവില്‍ തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.