Short Vartha - Malayalam News

മേഘവിസ്‌ഫോടനം; കേദാര്‍നാഥില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

കനത്ത മഴയെത്തുടര്‍ന്ന് തകര്‍ന്ന കേദാര്‍നാഥ് റൂട്ടില്‍ അഞ്ചാം ദിവസവും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. 133 പേരെ എയര്‍ലിഫ്റ്റ് ചെയ്ത് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കേദാര്‍നാഥ്, ലിഞ്ചോളി, ഭീംബലി, ഗൗരികുണ്ഡ് തുടങ്ങിയ യാത്രാ റൂട്ടുകളിലകപ്പെട്ട 10,374 പേരെ രക്ഷപ്പെടുത്തിയതായി ദുരന്തനിവാരണ സെക്രട്ടറി വിനോദ് കുമാര്‍ സുമന്‍ പറഞ്ഞു. ജൂലൈ 31നുണ്ടായ മേഘവിസ്‌ഫോടനത്തിന് പിന്നാലെയാണ് കേദാര്‍നാഥ്, ലിഞ്ചോളി, ഭീംബാലി, ഘോരപദവ്, റംബദ എന്നിവയുള്‍പ്പെടെയുളള സ്ഥലങ്ങളിലെ റോഡുകള്‍ ഒലിച്ചുപോയത്.