Short Vartha - Malayalam News

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി

കഴിഞ്ഞ ദിവസം രുദ്രപ്രയാഗില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് മരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നത്. കനത്ത മഴയെ തുടര്‍ന്ന് കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള റൂട്ടില്‍ കുടുങ്ങിയ 9,000ത്തിലധികം തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി. കേദാര്‍നാഥ്, ഗൗരികുണ്ഡ്, സോന്‍പ്രയാഗ് മേഖലകളില്‍ നിന്ന് ഇനിയും ആയിരത്തോളം തീര്‍ത്ഥാടകരെ ഒഴിപ്പിക്കാനുണ്ട്. അതേസമയം ഓഗസ്റ്റ് 8 വരെ ഉത്തരാഖണ്ഡിന്റെ പല ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.