Short Vartha - Malayalam News

പെണ്‍കുട്ടികളുടെ വിവാഹപ്രായം 9 വയസ്സായി കുറയ്ക്കാനുള്ള ബില്‍ അവതരിപ്പിച്ച് ഇറാഖ്

രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 9 ആയും ആണ്‍കുട്ടികളുടെ വിവാഹപ്രായം 15 ആയും കുറയ്ക്കാനുള്ള വിവാദമായ ബില്ലാണ് ഇറാഖ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. കുടുംബ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മത അധികാരികളെയോ സിവില്‍ ജുഡീഷ്യറിയെയോ തിരഞ്ഞെടുക്കാന്‍ കരട് ബില്‍ പൗരന്മാരെ അനുവദിക്കും. രാജ്യത്തെ വ്യക്തിഗത സ്റ്റാറ്റസ് നിയമപ്രകാരം വിവാഹപ്രായം 18 ആണ്.