Short Vartha - Malayalam News

ഇറാഖിലെ സൈനിക താവളത്തില്‍ സ്‌ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള സൈനിക താവളത്തില്‍ അഞ്ച് തവണയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ ഉടനടി മറുപടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബ്ദൊല്ലാഹിയാന്‍ പറഞ്ഞു. അതേസമയം സ്‌ഫോടനത്തില്‍ പങ്കില്ലെന്ന് ഇസ്രായേല്‍, US ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗസ മുനമ്പില്‍ ഇസ്രായേലിന്റെ ആക്രമണം തുടരുന്നതിനിടെയാണ് ഇറാനും ഇസ്രായേലും തമ്മില്‍ പുതിയ സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത്.