Short Vartha - Malayalam News

ഇസ്രായേലിനെതിരായ പോരാട്ടത്തിൽ വിട്ടുവീഴ്ച അരുത്: ആയത്തുല്ല അലി ഖമനയി

ഇസ്രായേലിനെതിരെ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി. രാഷ്ട്രീയ, സൈനിക തലങ്ങളിൽ വീണ്ടുവിചാരത്തിനോ വിട്ടുവീഴ്ചയ്‌ക്കോ മുതിരരുതെന്നും ഇതിൽ വീഴ്ചകൾ വരുത്തിയാൽ ‘ദൈവ കോപത്തിന്റെ’ ഗണത്തിൽപ്പെടുമെന്നും ഖമേനി പറഞ്ഞു. ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മയിൽ ഹനിയ ഇറാൻ സന്ദർശനത്തിനിടെ കൊല്ലപ്പെട്ടതാണ് ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷത്തിന് കാരണം.