Short Vartha - Malayalam News

ഇറാനിലെ കല്‍ക്കരി ഖനിയില്‍ വന്‍ സ്‌ഫോടനം

ഇറാനിലെ ദക്ഷിണ ഖൊറാസാന്‍ പ്രവിശ്യയിലെ കല്‍ക്കരി ഖനിയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 51 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മദന്‍ജൂ കമ്പനി നടത്തുന്ന ഖനിയിലെ B, C എന്നീ രണ്ട് ബ്ലോക്കുകളില്‍ മീഥെയ്ന്‍ വാതകം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.